വിധി കാത്ത് കേരളം, അക്രമങ്ങളും പ്രക്ഷോഭങ്ങളും ഉണ്ടാകാതിരിക്കാൻ കനത്ത സുരക്ഷയൊരുക്കി പൊലീസ്

വ്യാഴം, 19 മെയ് 2016 (07:51 IST)
കേരളം വിധി കാത്തിരിക്കുമ്പോൾ അക്രമങ്ങളെയും പ്രക്ഷോഭങ്ങളെയും തടയാൻ സംസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കി പൊലീസ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാനാണ് പൊലീസ് കനത്ത സുരക്ഷയൊരുക്കിയിരിക്കുന്നത്. ശക്തമായ സുരക്ഷയിലാണ് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.
 
ഇന്നലെ രാത്രി മുതൽ സംസ്ഥാനത്ത് ഉടനീളം സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.അതേസമയം, പെരിന്തൽമണ്ണയിൽ പോളിംഗ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ ആക്രമമുണ്ടാവുകയും വീട്ടിലെ ബൈക്കും കാറും ആക്രമികൾ കത്തിക്കുകയും ചെയ്തു. വടക്കാഞ്ചേരിയിൽ യു ഡി എഫ് സ്ഥാനാർത്ഥി അനിൽ അക്കരയ്ക്കു നേരെ ചെരുപ്പേറ് ഉണ്ടായി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
 
അങ്കമാലിയിലും പാലയിലും മറ്റ് ചില ഇടങ്ങളിലും ചെറിയ തോതിൽ സംഘർഷം റിപ്പോർട്ട് ചെയ്തു. പാലക്കാട് തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടെ ബി ജെ പി പ്രവർത്തകർ സി പി എം പ്രവർത്തകരുമായി സംഘർഷമുണ്ടായതും റിപ്പോർട്ട് ചെയ്തു. സമാനമായ സംഭവങ്ങൾ സംസ്ഥാനത്ത് നടക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ് കനത്ത സുരക്ഷ എർപ്പെടുത്തിയിരിക്കുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക