വോട്ടവകാശം എന്നത് വ്യക്തിയുടെ അഭിപ്രായം രേഖപ്പെടുത്തലാണെന്ന് മമ്മൂട്ടി

തിങ്കള്‍, 16 മെയ് 2016 (11:21 IST)
വോട്ട് ചെയ്യുക എന്നത് വിരലില്‍ മഷി പുരട്ടുന്നത് മാത്രമല്ലെന്ന് നടന്‍ മമ്മൂട്ടി. വോട്ടവകാശം എന്നത് വ്യക്തിയുടെ അഭിപ്രായം രേഖപ്പെടുത്തലാണ്. അധികാരവും അവകാശവും കൂടിയാണ് വോട്ടവകാശം എന്നത്. ഈ അവകാശം എല്ലാവരും വിനിയോഗിക്കണമെന്നും മമ്മൂട്ടി പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ വോട്ടവകാശത്തിന് വലിയ വിലയുണ്ട്. അതിനാല്‍ എല്ലാവരും അതിന്റെ ഭാഗമാകണം. വ്യക്തമായ രാഷ്‌ട്രീയ അഭിപ്രായമുണ്ടെങ്കിലും ഇപ്പോള്‍ ഒന്നും പറയുന്നില്ല. എല്ലാവരും വോട്ട് ചെയ്യണമെന്നും മമ്മൂട്ടി പറഞ്ഞു. പനമ്പിള്ളിനഗറിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയതായിരുന്നു താരം.

വെബ്ദുനിയ വായിക്കുക