നിലപാടില്‍ ഉറച്ച് ലീഗ്; വാര്‍ഡ് വിഭജനം തടഞ്ഞതിനെതിരെ അപ്പീല്‍ നല്‍കണം
ചൊവ്വ, 11 ഓഗസ്റ്റ് 2015 (10:47 IST)
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സംബന്ധിച്ച് യുഡിഎഫില്‍ തര്‍ക്കം രൂക്ഷമാകുന്നതിന്റെ സൂചനകള്‍ നല്‍കി മുസ്ലിം ലീഗ് രംഗത്ത്. പുനര്‍ വിഭജിച്ച വാര്‍ഡുകള്‍ അടിസ്ഥാനമാക്കിയാവണം തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇതിനുമുമ്പും തെരഞ്ഞെടുപ്പ് വൈകി നടന്നിട്ടുള്ളതിനാല്‍ ഇത്തവണം ആ സാഹചര്യം ഉണ്ടായാല്‍ കുഴപ്പമില്ല. പുതിയ പഞ്ചായത്ത് രൂപീകരിക്കുന്നത് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നും മന്ത്രി പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
പുതിയ പഞ്ചായത്ത് രൂപീകരിക്കുന്നത് തടഞ്ഞ ഹൈക്കോടതി വിധി വന്ന സാഹചര്യത്തില്‍ വിഷയം യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കണം. പുതിയ വാര്‍ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം തദ്ദേശ തെരഞ്ഞെടുപ്പ് നടത്തേണ്ടത്. തങ്ങള്‍ വാര്‍ഡ് പുനര്‍വിഭജനം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. എന്നാല്‍, ലീഗിന്റെ താല്‍പര്യത്തിനല്ല വാര്‍ഡ് പുനര്‍വിഭജനം എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ലീഗ് മന്ത്രിമാരും ജനറല്‍ സെക്രട്ടറി കെപിഎ മജീദും പങ്കെടുത്ത യോഗത്തിനു ശേഷമാണ് കുഞ്ഞാലിക്കുട്ടി നിലപാട് വ്യക്തമാക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രതിസന്ധിയെ കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും തമ്മിലുള്ള നിര്‍ണായക ചര്‍ച്ച നടക്കാനിരിക്കെയാണ് ലീഗ് മന്ത്രിമാര്‍ പ്രത്യേക യോഗം ചേര്‍ന്നത്. നേരത്തെ നഗരസഭ, പഞ്ചായത്ത് വാര്‍ഡുകള്‍ വിഭജനം ചെയ്ത നടപടി ഹൈകോടതി റദ്ദാക്കിയിരുന്നു.