എടപ്പാളിൽ അഞ്ച് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്, സമ്പർക്കപ്പട്ടികയിൽ നൂറുകണക്കിനാളുകൾ

ഞായര്‍, 28 ജൂണ്‍ 2020 (12:59 IST)
മലപ്പുറം: രണ്ട് ഡോക്‌ടർമാരും മൂന്ന് നഴ്സുമാരും ഉൾപ്പെടെ അഞ്ച് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എടപ്പാൾ കൊവിഡ് ആശങ്കയിൽ. സമൂഹവ്യാപനമുണ്ടായോ എന്നറിയാനുള്ള സെന്റിനൽസ് സർവ്വേയുടെ ഭാഗമായി ശേഖരിച്ച സാമ്പിളുകളിലാണ് അഞ്ച് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.
 
കൊവിഡ് പ്രതിരോധപ്രവർത്തനത്തിൽ മുൻനിരയിലുള്ള ആരോരോഗ്യപ്രവർത്തകർ പൊലീസുകാർ,പൊതുജനസമ്പർക്കം കൂടുതലുള്ള മറ്റുള്ളവർ എന്നിവരിലാണ് റാൻഡം പരിശോധന നടത്താറുള്ളത്. റാൻഡം ടെസ്റ്റിൽ ഇത്രയേറെ പേർ പൊസീറ്റീവായ സാഹചര്യത്തിൽ എടപ്പാൾ, വട്ടക്കുളം ഗ്രാമപഞ്ചായത്തുകളിൽ സാമൂഹിക വ്യാപനമുണ്ടോ എന്ന ആശങ്ക ശക്തമാണ്.
 
എടപ്പാളിലെ ചില വാർഡുകൾ നേരത്തെ കണ്ടൈൻമെൻ്റ് സോണായി പ്രഖ്യാപിച്ചിരുന്നു.അതേസമയം നിലവിൽ സമൂഹവ്യാപനം സംഭവിച്ചിട്ടില്ലെന്നും എന്നാൽ അതീവ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും മലപ്പുറം ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ‌ടി ജലീൽ പറഞ്ഞു.രോഗബാധിതർ അതിവസിക്കുന്ന വട്ടക്കുളം, എടപ്പാൾ ഗ്രാമപഞ്ചായത്തുകൾ കണ്ടൈൻമെന്റ് സോണായി ഉടനെ പ്രഖ്യാപിക്കും. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരായ ആരോഗ്യപ്രവർത്തകർ നൂറുകണക്കിന് ആളുകളുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍