വിഴിഞ്ഞം പദ്ധതി കേരളത്തിന് സാമ്പത്തിക നേട്ടമുണ്ടാക്കില്ലെന്ന് ശ്രീധരൻ

ചൊവ്വ, 22 സെപ്‌റ്റംബര്‍ 2015 (20:42 IST)
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതി കേരളത്തിന് സാമ്പത്തിക നേട്ടമുണ്ടാക്കില്ലെന്ന് ഡിഎംആർസി മുഖ്യഉപദേഷ്ടാവ് ഇ ശ്രീധരൻ. വല്ലാർപാടത്തിന്റെ ഗതിതന്നെ വിഴിഞ്ഞത്തിനും ഉണ്ടാകു കേരളത്തിലെ മന്ത്രിമാർക്ക് ഉദ്ഘാടനത്തിനും നാടമുറിക്കാനും മാത്രമേ സമയമുള്ളൂ. നാടിന്റെ വികസനപദ്ധതികൾ ആസൂത്രണം ചെയ്യാൻ സമയമില്ലെന്നും ഇ. ശ്രീധരൻ പറഞ്ഞു

വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണ കരാര്‍ സംസ്ഥാന സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി ഒപ്പുവെച്ചിരുന്നു. വിഴിഞ്ഞം പദ്ധതിയുടെ നിര്‍മ്മാണം നവംബര്‍ ഒന്നിനാണ് ആരംഭിക്കുക. വിഴിഞ്ഞം പദ്ധതിയുടെ ഒന്നാം ഘട്ടം1000 ദിവസത്തിനകം പൂര്‍ത്തിയാകുമെന്ന് അദാനിയുടെ ഉറപ്പ് നല്‍കിയിരുന്നു.

വെബ്ദുനിയ വായിക്കുക