കൊച്ചി മെട്രോ: ഇ.ശ്രീധരന് തന്നെ തുടരണമെന്ന് പി രാജീവ്
മെട്രോ റെയില്‍ പദ്ധതിയുടെ തലപ്പത്ത് ഇ.ശ്രീധരന് തന്നെ തുടരണമെന്ന് പി രാജീവ് എംപി.ഇ ശ്രീധരനെതിരെ സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി ദിനേശ് മണി പ്രതിഷേധവുമായി രംഗത്ത് എത്തിയത് ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാത്തതിനാലാണെന്നും പി രാജീവ് പറഞ്ഞു.
കൊച്ചി മെട്രോയുടെ നിര്‍മ്മാണത്തില്‍ ഈ ശ്രീധരനെ ഇപ്പോഴും വിശ്വാസമുണ്ട്. മെട്രോയുടെ നിര്‍മ്മാണത്തില്‍ ഡിഎംആര്‍സിക്കും കെഎംആര്‍എല്ലിനും വീഴ്ചപറ്റിയെന്നും രാജീവ് പറഞ്ഞു.
പണി പൂര്‍ത്തിയായ മേഖലകളിലെ ബാരിക്കേഡ് അടക്കമുള്ള തടസ്സങ്ങള്‍ നീക്കം ചെയ്യാത്തത് വലിയ ഗതാഗതക്കുരുക്കിന് വഴിവെച്ചിട്ടുള്ളത്. ബാരിക്കേഡുകള്‍ എത്രയും പെട്ടന്ന് നീക്കം ചെയ്യാന്‍ നടപടിയെടുക്കണമെന്നും പി രാജീവ് പറഞ്ഞു.