ദുബായ് ദൈറയില്‍ വാഹനാപകടം; തൃശൂർ കേച്ചേരി സ്വദേശിയായ യുവാവും മകനും മരിച്ചു

ചൊവ്വ, 17 മെയ് 2016 (14:09 IST)
ദൈറയിലെ മുഹൈസ്‌ന വ്യവസായ മേഖലയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയായ യുവാവും മകനും മരിച്ചു. തൃശൂർ കേച്ചേരി ചിറന്നല്ലൂർ ചൂണ്ടൽ ഹൗസിൽ സണ്ണി(45), പത്തു വയസുകാരനായ മൂത്തമകൻ എന്നിവരാണ് മരിച്ചത്. ഭാര്യക്കും ഇളയ കുട്ടിക്കും സാരമായി പരുക്കേറ്റു. പരുക്കേറ്റ ഇരുവരേയും ദുബായ് റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അപകടം നടന്നത്. കുടുംബം സഞ്ചരിച്ച കാറിന് പിറകിൽ മറ്റൊരു വാഹനം  ഇടിക്കുകയായിരുന്നു. സണ്ണിയും മകനും സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു.
 
വെക്കേഷന്‍ ആയതിനാല്‍ സണ്ണിയുടെ അടുത്തേക്ക് സന്ദർശക വീസയിലെത്തിയതായിരുന്നു ഭാര്യയും മക്കളും. ഈ മാസം 28നാണ് അവര്‍ തിരിച്ചു പോകാൻ തീരുമാനിച്ചിരുന്നത്. മരിച്ച മൂത്തമകൻ ആറാം ക്ലാസ് വിദ്യാർഥിയാണ്.  
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക