വിദ്യാലയങ്ങള്‍ക്ക് സമീപം ലഹരി മരുന്നുകള്‍, സിഗററ്റ്, പാന്‍ മസാല, മദ്യം, പുകയില ഉല്പ്പന്നങ്ങള്എന്നീ നിരോധിത ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനം ഒട്ടാകെ കഴിഞ്ഞ ദിവസം ഇത്തരം 142 റെയ്ഡുകളാണ് നടത്തിയത്.
ഓപ്പറേഷന് കുബേര പദ്ധതി നിലവില്‍ വന്നിട്ട് ഇതുവരെയായി സംസ്ഥാനത്തൊട്ടാകെ 11,110 റെയ്ഡുകള്‍ നടത്തിയതില്‍ 868 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 1749 കേസുകളും രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അധികൃതര്‍ വെളിപ്പെടുത്തി. റെയ്ഡുകള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് പൊലീസ് അറിയിച്ചു.