തൃശൂരിൽ വീണ്ടും തെരുവുനായ്ക്കളുടെ ആക്രമണം; ആറു മാസം പ്രായമുള്ള കുഞ്ഞിന് കടിയേറ്റു, സംഭവം അമ്മയുടെ ക‌ൺമുന്നിൽ വെച്ച്

ശനി, 27 ഓഗസ്റ്റ് 2016 (15:36 IST)
തൃശൂരിൽ വീണ്ടും തെരുവുനായ്ക്കളുടെ ആക്രമണം. തൃശൂർ കുത്താമ്പുള്ളിയിലാണ് സംഭവം. ആറുമാസം പ്രായമുള്ള കുഞ്ഞിനടക്കം മൂന്ന് പേർക്കാണ് നായയുടെ കറ്റിയേറ്റത്. കുത്താമ്പുള്ളി ചാമുണ്ഡി നഗർ സ്വദേശി വിനോദിന്റെ മകൾ താരയ്ക്കാണ് കടിയേറ്റത്. വീട്ടുമുറ്റത്ത് വെച്ച് കുഞ്ഞിനെ കുളിപ്പിച്ചു കൊണ്ടിരിക്കെയായിരുന്നു തെരുവുനായയുടെ ആക്രമണം. കുഞ്ഞിന്റെ അമ്മയായിരുന്നു കുട്ടിയെ കുളിപ്പിച്ചുകൊണ്ടിരുന്നത്. വയറ്റിൽ കടിയേറ്റ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 
കുത്താമ്പള്ളി സ്വദേശികളായ മണികണ്ഠൻ, ആദർശ് എന്നിവരാണ് നായയുടെ അക്രമണത്തിൽ പരുക്കേറ്റ മറ്റു രണ്ടുപേർ. ഇവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച സ്കൂൾ വിദ്യാർത്ഥിയടക്കം ആറുപേരെയാണ് തെരുവുനായ്ക്ക‌ൾ ആക്രമിച്ചത്. ഇതിനു പിന്നാലെയാണ് വീണ്ടും തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. നായയ്ക്ക് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക