മോഹന്‍ലാല്‍ നായകനായ അലക്സാണ്ടര്‍ ദി ഗ്രേറ്റ്, വാണ്ടഡ് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ്. നിരവധി ചിത്രങ്ങളുടെ സഹസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്കാരം നാളെ. പരേതയായ ഗീത മുരളിയാണ് ഭാര്യ. പാര്‍വതി, ഗോപീകൃഷ്ണന് എന്നിവരാണ് മക്കള്‍.
ബോളിവുഡില്‍ ഫോജ് മേന്‍ മോജ് എന്നൊരു ചിത്രവും ചെയ്തിട്ടുണ്ട്. പ്രിയദര്ശന്, വേണു നാഗവള്ളി എന്നിവര്‍ക്കൊപ്പം സഹസംവിധായകനായും ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. കാക്കക്കുയില്‍, മേഘം, കാലാപാനി, മിഥുനം, ഏയ് ഓട്ടോ, ലാല്‍ സലാം സര്‍വ്വകലാശാല തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ അസോസിയേറ്റ് ഡയറക്ടറായിരുന്നു മുരളി നാഗവള്ളി. കാക്കക്കുയിലിന് കഥയും അലക്സാണ്ടര്‍ ദി ഗ്രേറ്റിന് തിരക്കഥയും അദ്ദേഹം നിര്‍വഹിച്ചു. പരേതനായ സംവിധായകനും നടനുമായ വേണു നാഗവള്ളിയുടെ ബന്ധുവാണ്.