സിനിമ ചിത്രീകരണത്തിനിടെ ദിലീപിന്റെ മൂക്കിന് പരുക്ക്

വെള്ളി, 22 ഓഗസ്റ്റ് 2014 (17:56 IST)
ജനപ്രിയ നായകന്‍ ദിലീപിന് പരുക്ക്.  ദിലീപിന്റെ പുതിയ ചിത്രമായ വില്ലാളിവീരന്റെ ചിത്രീകരണത്തിനിടെയാണ് നടന് പരിക്കേറ്റത്.
ദിലീപിന്റെ മൂക്കിനാണ് പരിക്കേറ്റത്. വിമാനത്തില്‍ നിന്നും  ഇറങ്ങുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വിമാനത്തിന്റെ വാതില്‍ മൂക്കിലിടിച്ചാണ് അപകടമുണ്ടായത്.

പരുക്ക് ഗുരുതരമല്ല എന്നാല്‍ നാലു ദിവസത്തെ വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ ദിലീപിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രീകരണം മുടങ്ങാതിരിക്കാന്‍  പരുക്ക് അവഗണിച്ച്  ദിലീപ് തുടര്‍ന്നും  അഭിനയിച്ചു.

വില്ലാളി വീരന്‍ സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായകനായ സുധീഷ് ശങ്കറാണ്. നമിതാ പ്രമോദും മൈഥിലിയുമാണ് ചിത്രത്തില്‍ ദിലീപിന്റെ നായികമാര്‍.

വെബ്ദുനിയ വായിക്കുക