മഞ്ജു - മാന്യമായി പടിയിറങ്ങിവന്ന പെണ്ണ്! ചുവടുകളേ...തളരരുതേ; റംസീനയുടെ പോസ്​റ്റ്​ വൈറൽ

വ്യാഴം, 1 ഡിസം‌ബര്‍ 2016 (12:33 IST)
ദിലീപ്​ -കാവ്യാ മാധവൻ വിവാഹവുമായി ബന്ധപ്പെട്ട് വാർത്തകളും ചർച്ചകളും സോഷ്യൽ മീഡിയയിൽ തകൃതിയായി നടക്കുമ്പോൾ മഞ്​ജുവിനെ പിന്തുണക്കുകയും അഭിനന്ദിക്കുകയും ചെയ്ത് റംസീന നരിക്കുനി എന്ന യുവഎഴുത്തുകാരിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. റംസീനയുടെ പോസ്റ്റിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. നിരവധി പേരാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
 
സിനിമാ ലോകത്തു ചുരുക്കം ചിലരൊഴിച്ചാൽ ബാക്കി പലരും കുടുംബ ജീവിതത്തിൽ വലിയ പരാജയങ്ങൾ ആണ്. അവരുടെയൊക്കെ ബുദ്ധിശൂന്യതയെ ആഘോഷിക്കാതെ അവഗണിക്കുന്നതു തന്നെയാണ് ബുദ്ധിയും എന്ന് പറയുന്ന പോസ്റ്റിൽ മഞ്ജു വാര്യരെ പിന്തുണച്ച റംസീന മഞ്ജുവിനെ 'മാന്യയായ പെണ്ണ്' എന്നാണ് വിശേഷിപ്പിക്കുന്നത്.
 
തന്റെ പുരുഷനിൽ മറ്റൊരു സ്ത്രീ സ്വാധീനം ചെലുത്തുകയും രഹസ്യമായും പരസ്യമായും അയാൾ അവൾക്കൊപ്പം നിൽക്കുകയും ചെയ്തപ്പോൾ താക്കീതുകളുടെ അവസാന ധ്വനിയും മുഴക്കി , ചുറ്റിൽ നിന്നും കണ്ണുകളിലേക്ക് മിന്നിയ കാമറ കണ്ണുകൾക്കൊന്നിനും മുഖം കൊടുക്കാതെ മാന്യമായി പടിയിറങ്ങി വന്ന പെണ്ണ് - എന്നാണ് റംസീന പോസ്റ്റിൽ പറയു‌ന്നത്.
 
റംസീനയുടെ പോസ്റ്റ് വായിക്കാം: 

വെബ്ദുനിയ വായിക്കുക