കാവ്യയും മീനാക്ഷിയും ഇല്ല? അമ്മയ്ക്കൊപ്പം ദിലീപ് ദുബായിലേക്ക്

ചൊവ്വ, 28 നവം‌ബര്‍ 2017 (09:59 IST)
തന്റെ 'ദേ പുട്ട്' റെസ്റ്റൊടന്റിന്റെ ഉദ്ഘാടനത്തിനായി നടൻ ദിലീപ് ദുബായിലേക്ക്. ദുബായ് യാത്രയ്ക്കായി ദിലീപ് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തി. ദിലീപിനൊപ്പം അമ്മയും ദുബായിലേക്ക് യാത്രയാകും. ഇന്നലെ അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽനിന്നു താരം പാസ്പോർട്ട് ഏറ്റുവാങ്ങിയിരുന്നു. 
 
ചടങ്ങിൽ പങ്കെടുക്കാനായി ദിലീപിനു പാസ്പോർട്ട് വിട്ടുകൊടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതേസമയം കാവ്യയും മീനാക്ഷിയും യാത്രയിൽ പങ്കെടുക്കുന്നില്ലെന്നാണ് റിപ്പോർട്ട്. നേരത്തേ കാവ്യയ്ക്കും മീനാക്ഷിയ്ക്കുമൊപ്പമാണ് ദിലീപ് യാത്രയാകുന്നതെന്ന് സൂചനകൾ ഉണ്ടായിരുന്നു. നവംബർ 29നാണ് ദുബായിലെ ദേ പുട്ടിന്റെ പുതിയ ശാഖയുടെ ഉദ്ഘാടനം. ദിലീപിനൊപ്പം അടുത്ത സുഹൃത്തായ നാദിര്‍ഷയുടെ കുടുംബവുമുണ്ട്. 
 
ഡിസംബർ നാലിനു മുൻപു പാസ്പോർട്ട് തിരികെ കോടതിയിൽ സമർപ്പിക്കണം. കേസിലെ ഒന്നാം പ്രതി സുനിൽകുമാർ നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ വിദേശത്തേക്കു കടത്തിയതായി പൊലീസിനു സംശയമുണ്ട്.
(ചിത്രത്തിനു കടപ്പാട്: ദിലീപ് ഓൺലൈൻ)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍