ഈസ്റ്റർ കാലത്ത് ഡിജിറ്റൽ നോമ്പ് കൂടി ആചരിക്കണമെന്ന് ആഹ്വാനം ചെയ്ത് കോതമംഗലം രൂപത. മത്സ്യമാംസാദികൾ വർജിക്കുന്നതിനൊപ്പം തന്നെ വിശ്വാസികൾ മൊബൈൽ ഫോണും സീരിയലുകളുമെല്ലാം നോമ്പുകാലത്ത് ഉപേക്ഷിക്കണമെന്ന് കോതമംഗലം രൂപത ബിഷപ്പ് ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു. ഈസ്റ്ററിന് മുന്നോടിയായി 50 ദിവസം വിശ്വാസികൾ മത്സ്യവും മാംസവും ഭക്ഷണത്തിൽ വർജിക്കുന്നത് പതിവാണ്. ഇഷ്ടമുള്ള കാര്യങ്ങൾ ഒഴിവാക്കി ആശാ നിഗ്രഹത്തിലൂടെയുള്ള പരിത്യാഗമാണ് നോമ്പ്.