ഇ-രേഖകള്‍ സൂക്ഷിക്കാന്‍ ഡിജിറ്റല്‍ ലോക്കര്‍

ബുധന്‍, 24 ജൂണ്‍ 2015 (12:19 IST)
ഔദ്യോഗിക സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിയ്ക്കാനായി കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ ലോക്കര്‍ സംവിധാനം നിലവില്‍ വന്നു. പാന്‍കാര്‍ഡ്, പാസ്‌പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഈ ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിയ്ക്കാം. ഡിജിറ്റല്‍ സിഗ്‌നേച്ചറും ഇത്തരത്തില്‍ സൂക്ഷിക്കാം.

കൂടാതെ ഇത്തരത്തില്‍ സൂക്ഷിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കാണാന്‍ സാധിക്കുന്ന ലിങ്ക് ലഭ്യമാകും. ഈ ലിങ്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം.ജൂലൈ ഒന്ന് മുതലാണ് ഡിജിറ്റല്‍ ലോക്കര്‍ സംവിധാനം നിലവില്‍ വരിക.

വെബ്ദുനിയ വായിക്കുക