നേരത്തെ ചന്ദ്രബോസ് വധക്കേസില്‍ വിവാദ വ്യവസായി നിസാമിനെ രക്ഷിക്കാനായി ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യം ഇടപെട്ടു എന്ന് പി.സി ജോര്‍ജ്ജിന്റെ ആരോപിച്ചിരുന്നു. സംഭവത്തില്‍ തൃശൂര്‍ മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബും മുന്‍ ഡിജിപി എം എന്‍ കൃഷ്ണമൂര്‍ത്തിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പി സി ജോര്‍ജ്ജ് പുറത്ത് വിട്ടിരുന്നു. സംഭാഷണത്തില്‍ പറയുന്ന സ്വാമി ഡിജിപി കെ എസ് ബാലസുബഹ്മണ്യമാണെന്നും പിസി ജോര്‍ജ്ജ് ആരോപിച്ചിരുന്നു.