ഒറ്റയ്ക്ക് താമസിച്ച സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി

എ കെ ജെ അയ്യര്‍
വ്യാഴം, 20 ഒക്‌ടോബര്‍ 2022 (18:28 IST)
കോഴിക്കോട്: വീട്ടിൽ തനിച്ചു താമസിച്ചിരുന്ന വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. താമരശേരി പരപ്പൻപൊയിൽ മേപ്പ്‌തിയോട്ടിൽ മൈഥിലി എന്ന 67 കാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് വെളിപ്പെടുത്തി. ഇവരുടെ മകൻ വയനാട്ടിൽ ജോലിക്കു പോയതാണ്. മകൾ മിനി വിവാഹ ശേഷം കൊയിലാണ്ടിയിലുമാണ് താമസം.

താമരശേരി പോലീസ് സ്ഥലത്തെത്തി വേണ്ട നടപടികളെടുത്തു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം അറിഞ്ഞിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article