മുടി കെട്ടാൻ പോലും അറിയാത്ത, പാന്റിന്റെ വള്ളി മുറുക്കി കെട്ടാൻ അറിയാത്ത അവൾ തൂങ്ങിമരിക്കണമെങ്കിൽ എന്തൊക്കെ അനുഭവിച്ചിരിക്കണം? : ഫാത്തിമയുടെ മാതാവ്

നീലിമ ലക്ഷ്മി മോഹൻ

വ്യാഴം, 14 നവം‌ബര്‍ 2019 (11:37 IST)
മദ്രാസ് ഐഐടിയിലെ വംശീയ വിവേചനമാണ് മകളുടെ മരത്തിന് കാരണമായതെന്ന് ആത്മഹത്യ ചെയ്ത ഫാത്തിമയുടെ കുടുംബം. മുടി കെട്ടാൻ പോലും അറിയാത്ത മോൾ തൂങ്ങിമരിച്ചെന്ന് ആരുപറഞ്ഞാലും താൻ വിശ്വസിക്കില്ലെന്നും അവൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ജീവനെടുത്തതാണെന്നും ഫാത്തിമയുടെ മാതാവ് പറയുന്നു. 
 
ഐഐടിയില്‍ മതപരമായി വേര്‍തിരിവ് ഉണ്ടായിരുന്നുവെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. ഫാത്തിമ ലത്തീഫിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഹാഷ്ടാഗ് ക്യാംപയിന്‍. ഇസ്ലാം മതത്തിൽ പെട്ട പേരുള്ള ഒരാൾ എപ്പോഴും ഒന്നാമത് വരുന്നത് അവർക്ക് അരോചകം ഉണ്ടാക്കിയിരുന്നു. 
 
ലോജിക് വിഷയത്തിന്റെ ഇന്റേണൽ പരീക്ഷയിൽ 20 ൽ 13 മാർക്ക് ആണ് ആരോപണ വിധേയനായ അധ്യാപകൻ നൽകിയത്. മൂല്യനിർണയത്തിൽ പിശകുണ്ടെന്നു കാണിച്ച് അധ്യാപകന് ഇ–മെയിൽ അയച്ചപ്പോൾ 18 മാർക്ക് നൽകി. എന്നാൽ, അതോടെ ഫാത്തിമ അവർക്ക് കണ്ണിലെ കരടായി. മാനസികമായി അവർ ഫാത്തിമയെ തളർത്തുകയും സമ്മർദ്ദമേൽപ്പിക്കുകയും ചെയ്തു.
 
‘മര്യാദയ്ക്ക് മുടി പോലും കെട്ടാനറിയാത്ത മോളാണ്. പാന്റിന്റെ വള്ളി പോലും മുറുക്കി കെട്ടാനറിയില്ല അവൾക്ക്. 18 വയസായെന്ന് പറഞ്ഞിട്ടെന്ത് കാര്യം. അതുകൊണ്ട് അവൾ പാന്റ് ധരിക്കാറില്ല. ലെഗിൻസ് ആണ് ഇടുന്നത്. ആ മോള് ആത്മഹത്യ ചെയ്യണമെങ്കിൽ അവൾ എന്തോരം അനുഭവിച്ചിരിക്കണം.’- ഫാത്തിമയുടെ മാതാവ് ചോദിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍