ഞായറാഴ്ച വൈകുന്നേരം 5.30ന് തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പിഎന്‍ നാരായണന്‍ നമ്പൂതിരിയാണ് നട തുറന്നത്. പതിനായിരങ്ങളാണ് ആദ്യദിനം ക്ഷേത്രദര്‍ശനം നടത്തിയത്. സന്നിധാനവും പരിസരവും ഞായറാഴ്ച ഉച്ചമുതല്‍ ജനനിബിഡമായിത്തുടങ്ങിയിരുന്നു. ഇരുമുടിക്കെട്ടുമായി കാത്തുനിന്ന നിയുക്ത ശബരിമല മേല്‍ശാന്തി ഇഎന്‍ കൃഷ്ണദാസ് നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തി കേശവന്‍ നമ്പൂതിരിയുമാണ് ആദ്യം പതിനെട്ടാം പടി ചവിട്ടിയത്.