ആശ്വാസം അണക്കെട്ടുകളില്‍ 70 ശതമാനം വെള്ളം

വ്യാഴം, 4 സെപ്‌റ്റംബര്‍ 2014 (08:21 IST)
മഴകനത്തത് കേരളത്തിന് പൊതുവേ ദുരിതമായെങ്കിലും പ്രാധാന അണക്കെട്ടുകളില്‍ പ്രതിക്ഷിച്ചതിലും അധികം വെള്ളം ഒഴുകിയെത്തിയത് വൈദ്യുതിബോര്‍ഡിനേ സന്തോഷിപ്പിക്കുന്നു.  ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള അണക്കെട്ടുകളില്‍ എല്ലം സംഭരണ ശേഷിയോടടുത്താണിപ്പൊഴത്തേ ജലനിരപ്പ്.

കഴിഞ്ഞ പത്തുവര്‍ഷത്തേ ശരാശരി ജലനിരപ്പിനേക്കാള്‍ അധികമാ‍ണ് ഇപ്പോള്‍ പല അണക്കെട്ടുകളിലും. കൂടാതെ മഴ ഒഴിയാതെ നില്‍ക്കുന്നതിനാല്‍ വൈദ്യുതിനുപഭോഗം ഗണ്യമായി കുറഞ്ഞു നില്‍ക്കുന്നത് സാമ്പത്തികമായി ബോര്‍ഡിന് അശ്വാസം നല്‍കുന്നു.

ഉപഭോഗം കുറഞ്ഞതിനാല്‍ കായംകുളം താപനിലയത്തിലെ വൈലകൂടിയ വൈദ്യുതി വാങ്ങുന്നത് ബോര്‍ഡ് കുറച്ചിട്ടുണ്ട്. അണക്കെട്ടുകളില്‍ ബോര്‍ഡ് പ്രതീക്ഷിച്ചതിലും 20 ശതമാനം അധികം വെള്ളം കിട്ടിയിട്ടുണ്ട്.

ഇടുക്കി അണക്കെട്ട് 65 ശതമാനം നിറഞ്ഞിട്ടുണ്ട്. ഇതുള്‍െപ്പടെ ഏഴ് വലിയ അണക്കെട്ടുകളുടെ ജലനിരപ്പ് 70 ശതമാനമാണ്. ഗ്രൂപ്പ് രണ്ടിലുള്ള കുറ്റിയാടി, തരിയോട്, ആനയിറങ്കല്‍, പൊന്‍മുടി അണക്കെട്ടുകളില്‍ മൊത്തമായി കഴിഞ്ഞദിവസത്തെ വെള്ളത്തിന്റെയളവ് 90 ശതമാനമാണ്.

ഗ്രൂപ്പ് മൂന്നിലെ അഞ്ച് അണക്കെട്ടുകളിലായി 99 ശതമാനവും. ഷോളയാര്‍, തരിയോട്, പെരിങ്ങല്‍, ലോവര്‍ പെരിയാര്‍ അണക്കെട്ടുകള്‍ പൂര്‍ണമായും നിറഞ്ഞുകഴിഞ്ഞു. എന്നാല്‍ കഴിഞ്ഞവര്‍ഷത്തെയത്ര വെള്ളം അണക്കെട്ടുകളില്‍ എത്തിയിട്ടില്ല. കഴിഞ്ഞവര്‍ഷം ഇതേസമയം 384.1 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം എല്ലാ അണക്കെട്ടുകളിലുമായി ഉണ്ടായിരുന്നു. ഇത്തവണ ഇതില്‍നിന്ന് 87 കോടി യൂണിറ്റ് ഉത്പാദിപ്പിക്കാനുള്ള വെള്ളത്തിന്റെ കുറവുണ്ട്.

പുറത്തുനിന്ന് വൈദ്യുതി എത്തിക്കാനുള്ള പ്രസരണ ലൈന്‍ അനുവദിക്കുന്നത് പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ വൈകിപ്പിക്കുന്നത് കേരളത്തിനേ ആശങ്കയിലാക്കുന്നുണ്ട്. കേന്ദ്ര റെഗുലേറ്ററി കമ്മീഷന്‍ കേരളത്തിന് അനുകൂലമായി നിലപാടെടുത്തിട്ടും നടപടികള്‍ കമ്മീഷന്‍ മനപ്പൂര്‍വം വൈകിപ്പിക്കുന്നതാണ് കേരളത്തിനേ ആ‍ശങ്കയിലാക്കിയത്.

ഈ പ്രശ്നത്തില്‍ തീരുമാനമാകുന്നതുവരെ ഈ ലൈന്‍ താത്കാലികമായി തമിഴ്നാടിന് അനുവദിക്കാനുള്ള നീക്കവും കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ പവര്‍ഗ്രിഡ് കോര്‍പ്പറേഷനില്‍ നടന്നു. ഇത് അനുവദിക്കാനാവില്ലെന്ന ശക്തമായ നിലപാട് കേരളമെടുത്തിട്ടുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക