ആശങ്ക വേണ്ട; ഡാമുകള്‍ രാത്രി തുറക്കില്ല

തിങ്കള്‍, 18 ഒക്‌ടോബര്‍ 2021 (08:33 IST)
ഡാമുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍. കൃത്യമായി മുന്നറിയിപ്പുകള്‍ നല്‍കി രാവിലെ മാത്രമേ ഡാമുകള്‍ തുറക്കൂ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. രാത്രി സമയത്ത് ഡാമുകള്‍ തുറക്കില്ല. മുന്നറിയിപ്പുകള്‍ വൈകിയാണ് വരുന്നതെന്ന പ്രതിപക്ഷ ആരോപണങ്ങളെ റവന്യു മന്ത്രി കെ.രാജന്‍ തള്ളി. കേന്ദ്ര കാലാവസ്ഥ കേന്ദ്രമാണ് മുന്നറിയിപ്പുകള്‍ നല്‍കുന്നതെന്നും ലഭിക്കുന്ന മുന്നറിയിപ്പുകള്‍ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍