"മിണ്ടാപ്രാണിയോട് ക്രൂരത" ഓടുന്ന കാറിൽ നിന്നും പൂച്ചകുഞ്ഞുങ്ങളെ റോഡിലേക്കെറിഞ്ഞു

ഞായര്‍, 23 മെയ് 2021 (10:55 IST)
പ്രദീകാത്മക ചിത്രം
കോഴിക്കോട്: മിണ്ടാപ്രാണികളോടുള്ള ക്രൂരത വീണ്ടും ആവർത്തിക്കുന്നു. ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് പൂച്ചക്കുഞ്ഞുങ്ങളെ റോഡിലേക്ക് വലിച്ചെറിഞ്ഞാണ് ഇത്തവണ മിണ്ടാപ്രാണികൾക്കെതിരെ പ്രവർത്തിയുണ്ടായത്. റോഡിൽ വീണ് പരിക്കേറ്റ് പിടഞ്ഞ പൂച്ച കുഞ്ഞുങ്ങളെ ആർ ആർ ടി വളണ്ടിയർ ജില്ല മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 
ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെ കോഴിക്കോട് - ബാലുശ്ശേരി റോഡിൽ കക്കോടി മുക്കിനും കുമാരസ്വാമിക്കും ഇടയിലാണ് സംഭവം നടന്നത്. ബാലുശ്ശേരി ഭാഗത്തേക്ക് പോയിരുന്ന കാറിൽ നിന്നും ചില്ലുകൾ താഴ്‌ത്തി പൂച്ചകുഞ്ഞുങ്ങളെ റോഡിലേക്ക് വലിച്ചെറിയുകയും കാർ നിർത്താതെ പോവുകയുമായിരുന്നു.
 
സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നവർ പൂച്ചകൾക്ക് വെള്ളം നൽകി ശേഷം പൂച്ചകളെ  ആർ ആർ ടി വളണ്ടിയർ പി ഷനോജ് ലാലിന്റെ നേതൃത്വത്തിൽ മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. നേരത്തെ കക്കോടി ഭാഗത്തും സമാനസംഭവം നടന്നിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍