നിരവധി ക്രിമിനല്‍ കേസ് പ്രതിയായ ഗുണ്ട പൊലീസ് പിടിയില്‍
വെള്ളി, 29 ജനുവരി 2016 (10:46 IST)
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ ഗുണ്ടാനിയമ പ്രകാരം അറസ്റ്റ് ചെയതു. അഞ്ചല്‍ വടമണ്‍ കാട്ടപ്പുറം ലങ്കേഷ് ഭവനില്‍ ലങ്കേഷ് എന്ന 33 കാരനാണു പൊലീസ് വലയിലായത്.
പുനലൂര്‍ ഡിവൈഎസ്പി മനോജ്കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ പോലീസിനെ വെട്ടിച്ച് മുങ്ങുന്നത് പതിവായിരുന്നു. പിടിക്കപ്പെടുമെന്ന് മനസിലാകുമ്പോള്‍ ബൈക്കില്‍ സൂക്ഷിച്ചിരിക്കുന്ന വാടിവാള്‍ വീശി രക്ഷപ്പെടുന്ന രീതിയായിരുന്നു ലങ്കേഷിന്‍റേത്.
കഴിഞ്ഞ ദിവസവും ആക്രമിക്കാന്‍ തയ്യാറായ ലങ്കേഷിനെ വളരെ സാഹസികമായാണ് പോലീസ് പിടികൂടിയത്. നിരവധി കേസുകളില്‍ പ്രതി ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
അഞ്ചല്‍ സിഐ കെ ബി മനോജ്കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ സതീഷ്‌കുമാര്‍, എഎസ്‌ഐമാരായ നാസര്‍, സന്തോഷ്‌കുമാര്‍, സുലൈമാന്‍ പോലീസുകാരായ ബിജു. താജുദ്ദീന്‍, നിഷാദ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.