കൂട‌പിറപ്പിനെ വിധവയാക്കി; സഹോദരീ ഭർത്താവിനെ കുത്തിക്കൊന്ന മധ്യവയസ്കൻ പൊലീസ് പിടിയിൽ

ബുധന്‍, 1 മാര്‍ച്ച് 2017 (13:55 IST)
സ്വന്തം സഹോദരിയുടെ ഭര്‍ത്താവിനെ കുത്തിക്കൊന്ന കേസിലെ പ്രതിയായ 60 കാരനെ കല്ലറ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തു. ശരവണ ജംഗ്ഷനില്‍ താമസം ഗോപാലകൃഷ്ണന്‍ എന്ന 55 കാരനെ ഇയാളുടെ ഭാര്യ വത്സലയുടെ സഹോദരന്‍ സി.ആര്‍.കുമാറാണ് കുത്തിക്കൊന്നത്.
 
കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം. കുത്തേറ്റ കുറുപ്പിനെ ഉടന്‍ തന്നെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബവുമായി പിണങ്ങിക്കഴിയുന്ന ഇയാള്‍ കഴിഞ്ഞ ഒരു വര്‍ഷമായി സഹോദരിക്കൊപ്പമാണു താമസം.   

വെബ്ദുനിയ വായിക്കുക