സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്തു

തിങ്കള്‍, 15 ജനുവരി 2018 (15:25 IST)
പുതുച്ചേരി വ്യാജ വാഹന രജിസ്ട്രേഷന്‍ കേസില്‍ നടനും എം പിയുമായ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു. രണ്ടു പേരുടെ ആള്‍ ജാമ്യത്തിലും ഒരു ലക്ഷം രൂപയുടെ ബോണ്ടിലുമാണ് താരത്തിനു ജാമ്യം അനുവദിച്ചത്.
 
നേരത്തേ സമാനമായ കേസിൽ നടൻ ഫഹദ് ഫാസിലിനേയും പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. അറിയാതെ പറ്റിയ തെറ്റാണെന്നും വാഹന രജിസ്‌ട്രേഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ നോക്കിയിരുന്നത് മറ്റു ചിലര്‍ ആയിരുന്നുവെന്നുമായിരുന്നു ചോദ്യം ചെയ്യലില്‍ ഫഹദ് പറഞ്ഞത്. പിഴ അടക്കാൻ താൻ തയ്യാറാണെന്നായിരുന്നു ഫഹദ് ക്രൈം ബ്രാഞ്ചിനെ അറിയിച്ചത്.
 
ഇതേ കേസിൽ നടി അമല പോളിനെ ക്രൈംബ്രാഞ്ച് സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. താരത്തെ ഇന്നും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു വരികയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍