സിപി‌എം- സംഘപരിവാര്‍ ഏറ്റുമുട്ടല്‍ സംസ്ഥാനമൊട്ടാകെ പടരുന്നു, ചോരക്കളിയില്‍ ഭയന്ന് കേരളം

Webdunia
തിങ്കള്‍, 31 ഓഗസ്റ്റ് 2015 (08:30 IST)
കാസര്‍കോട്ടു, തൃശൂരും ആരംഭിച്ച സിപി‌എം- സംഘപ്രിവാര്‍ ഏറ്റുമുട്ടലുകള്‍ സംസ്ഥാനമൊട്ടാകെ പടരുന്നതായി റിപ്പോര്‍ട്ടുകള്‍. കാസര്‍ഗോട്ടും കണ്ണൂരുമാണ് സംഘര്‍ഷം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലേക്ക് കൂടി സംഘര്‍ഷം വ്യാപിച്ചതൊടെ അങ്കലാപ്പിലായിരിക്കുന്നത് ആഭ്യന്തര വകുപ്പാണ്.

തിരുവോണ ദിവസം നാരായണന്‍ എന്ന സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രദേശത്ത് സംഘര്‍ഷം വ്യാപിച്ചത്. ഇതിനു ന്‍പിന്നാലെ തൃശൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ അഭിലാഷ് കൊല്ലപ്പെട്ടു. പിന്നീട് കണ്ണൂരിലും കോട്ടയത്തും ഇടുക്കിയിലും സംഘര്‍ഷം വ്യാപിച്ചു. കണ്ണൂരിലേയും കാസര്‍കോട്ടേയും സംഘര്‍ഷത്തിന് ഇതുവരെ അയവുബ്ണ്ടായിട്ടില്ല.  അതിനിടെ കണ്ണൂര്‍ ചക്കരക്കല്ലില്‍ ബോംബുമായി ഒരാള്‍ പിടിയില്‍. വാഹനപരിശോധനയ്ക്കിടെയാണ് സിപിഎം പ്രവര്‍ത്തകനായ സനോജ് അറസ്റ്റിലായത്. ഇന്നുപുലര്‍ച്ചെയായിരുന്നു സംഭവം. ഇയാളുടെ ബൈക്കില്‍ നിന്ന് പോലീസ് രണ്ട് ബോംബുകള്‍ കണ്ടെത്തി.

ഇന്നലെ വീണ്ടും ഉണ്ടായ ആക്രമണങ്ങളില്‍ ഏഴു പേര്‍ക്ക്‌ വെട്ടേറ്റു. ഒരാളുടെ നില അതീവ ഗുരുതരം. സംഭവവുമായി ബന്ധപ്പെട്ട് ആറ് ബി ജെ പി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്പലത്തറ, ഹൊസ് ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ പൊലീസ് നിരോധനാജ്ഞ. കണ്ണൂരില്‍ സിപിഎം - ബിജെപി സംഘര്‍ഷം ഗ്രാമപ്രദേശങ്ങളിലേക്കും പടരുന്നു. ബിജെപി ജില്ലാ പ്രസിഡന്റിന്റെ വീടിനു നേരേ ബോംബെറിഞ്ഞു.

കണ്ണൂരില്‍ മൂന്നു ദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ പോലീസ്‌ 26 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തു. ജില്ലയിലേക്ക്‌ കൂടുതല്‍ പോലീസിനെ വിന്യസിക്കാന്‍ ജില്ലാ പോലീസ്‌ മേധാവി പി.എന്‍. ഉണ്ണിരാജന്‍ ഡി.ജി.പിക്കു സന്ദേശമയച്ചു. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സ്‌ഥലങ്ങളില്‍ നൈറ്റ്‌ പട്രോളിങ്‌ ശക്‌തമാക്കാന്‍ നിര്‍ദേശം നല്‍കി. അഴീക്കോട്‌ പഞ്ചായത്തില്‍ നിരോധനാജ്‌ഞ തുടരുന്നു.

അതിനിടെ തില്ലങ്കേരിയില്‍ നിന്ന് വന്‍ സ്‌ഫോടക വസ്തു ശേഖരം പോലീസ് പിടികൂടി.  സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ 16 കേസുകളും ഏഴു കേസ് സിപിഎം പ്രവര്‍ത്തകര്‍ക്കുമെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ ശക്‌തി തെളിയിക്കാന്‍ അക്രമത്തിന്‌ തയ്യാറെടുക്കുന്നതായും സൂചനയുണ്ട്‌.