സംസ്ഥാനതലം മുതല്‍ താഴെത്തട്ട് വരെയുളള കമ്മിറ്റികളില്‍ ഈ ദൗര്‍ബല്യങ്ങള്‍ പ്രകടമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.സംസ്ഥാന കമ്മിറ്റിയ്ക്ക് മുഴുവനായി ശക്തമായ പ്രവര്‍ത്തനം നടത്താനാവുന്നില്ലെന്നും പാര്‍ട്ടി സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനം ഫലപ്രദമല്ലെന്നും വിമര്‍ശനമുണ്ട്.
വര്‍ഗ ബഹുജന സംഘടനകളുടെ ഫ്രാക്ഷനും കാര്യക്ഷമത കാണിക്കുന്നില്ല. അതുകൊണ്ട് വര്‍ഗ ബഹുജനസംഘടനകള്‍ക്ക് പഴയപോലെ മുന്നേറ്റം സാധ്യമാകുന്നില്ല. സംസ്ഥാനതലത്തിലെ ഇത്തരം സംഘടനാ ദൗര്‍ബല്യങ്ങള്‍ താഴെത്തട്ട് വരെ നീണ്ട് കിടക്കുകയാണെന്നും കരട് റിപ്പോര്‍ട്ട് പറയുന്നു.