കൃഷ്ണപിള്ള സ്മാരകം കത്തിച്ചത് പൊറുക്കാനാവാത്ത മഹാപാതകമാണെന്ന് സിപി എം

ശനി, 6 ഡിസം‌ബര്‍ 2014 (17:21 IST)
പി. കൃഷ്ണപിള്ള സ്മാരകം കത്തിച്ചത് ഒരു കമൂണിസ്റ് പാര്‍ട്ടിക്ക് പൊറുക്കാനാവാത്ത മഹാപാതകമാണെന്ന് സിപിഎം. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയിലാണ് പ്രതികളെ സിപിഎം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.

സ്മാരകം കത്തിച്ചവര്‍ നേരത്തെയും പാര്‍ട്ടിക്കെതിരെ കുറ്റകൃത്യങ്ങള്‍ ചെയ്തവരാണെന്നും തെറ്റു തിരുത്താനുള്ള അവസരം മാപ്പര്‍ഹിക്കാത്ത മഹാകുറ്റകൃത്യം ചെയ്യാനുളള അവസരമാക്കിയെന്നും പ്രസ്താവനയില്‍ പറയുന്നു.

ഒരു കമ്യൂണിസ്റുകാരനും ചെയ്യാന്‍ കഴിയാത്ത, ഒരു കമൂണിസ്റ് പാര്‍ട്ടിക്ക് പൊറുക്കാനാവാത്ത മഹാപാതകമാണ് സ്മാരകം കത്തിച്ചത് സിപിഎം പ്രസ്താവനയില്‍ വ്യക്തമാക്കി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക