ബാര്‍ കോഴ വിവാദത്തില്‍ പ്രക്ഷോഭം: എല്‍ഡിഎഫ് യോഗം തിങ്കളാഴ്ച

ശനി, 15 നവം‌ബര്‍ 2014 (11:15 IST)
കോഴ വിവാദത്തില്‍ പ്രക്ഷോഭം നടത്തുന്നത് സംബന്ധിച്ച് പ്രക്ഷോഭം നടത്തുന്നത് സംബന്ധിച്ച് തീരുമാനങ്ങളെടുക്കാന്‍ തിങ്കളാഴ്ചയാണ് എല്‍ഡിഎഫ് യോഗം ചേരും.

സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. പാര്‍ട്ടി ഒറ്റയ്ക്ക് സമര രംഗത്തിറങ്ങുന്നില്ലെന്നും മുന്നണി യോഗത്തിലെ പൊതുധാരണയ്‌ക്കൊപ്പം നില്‍ക്കാനുമാണ് സെക്രട്ടേറിയേറ്റ് യോഗത്തിന്റെ തീരുമാനം.

സെക്രട്ടേറിയേറ്റ് യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയം ഏരിയാതലം മുതലുളള പാര്‍ട്ടി സമ്മേളനങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങളായിരുന്നു.യോഗത്തില്‍ സംസ്ഥാന സമ്മേളനത്തിലും പാര്‍ട്ടി കോണ്‍ഗ്രസിലും പങ്കെടുക്കുന്ന പ്രതിനിധികളുടെ എണ്ണം എത്രയായിരിക്കണമെന്ന കാര്യത്തില്‍ ധാരണയായി. സംസ്ഥാന സമ്മേളനത്തില് ‍800 പ്രതിനിധികളേയും വിശാഖപട്ടണത്ത് നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരളത്തില്‍ നിന്ന് 175 പ്രതിനിധികളേയും പങ്കെടുപ്പിക്കാ‍നാണ് തീരുമാനം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക