ബെന്നറ്റ് എബ്രഹാമിന്റെ സ്ഥാനാര്‍ഥിത്വം: സിപി‌ഐ സംസ്ഥാന നേതൃത്വം പ്രതിക്കൂ‍ട്ടില്‍

ചൊവ്വ, 5 ഓഗസ്റ്റ് 2014 (11:40 IST)
തിരുവനന്തപുരത്ത് ബെന്നറ്റ് എബ്രഹാമിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കിയ തീരുമാനത്തില്‍ സിപിഐ സംസ്ഥാന നേതൃത്വം പ്രതിക്കൂട്ടില്‍.  ഇതിന് വേണ്ടി കമ്യൂണിസ്റ്റ് ശൈലിക്ക് നിരക്കാത്ത ചില കാര്യങ്ങള്‍ നടന്നുവെന്ന് സിപിഐ അന്വേഷണ കമ്മിഷന്‍ കണ്ടെത്തി‍.
 
സംസ്ഥാന സെന്ററിലെ ചില മുതിര്‍ന്ന നേതാക്കള്‍ ദേശീയ നേതൃത്വത്തേയും തെറ്റിദ്ധരിപ്പിച്ചാണ് ബെന്നറ്റിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഉത്തരവാദികള്‍ക്കെതിരേ നടപടി വേണമെന്നും ശുപാര്‍ശയുണ്ട്. 
 
സംസ്ഥാന നേതൃത്വത്തെ പൂര്‍ണമായി പ്രതിക്കൂട്ടിലാക്കുന്ന റിപ്പോര്‍ട്ട് ബുധനാഴ്ച തുടങ്ങുന്ന നേതൃയോഗത്തില്‍ അവതരിപ്പിക്കും. 

വെബ്ദുനിയ വായിക്കുക