മൂന്ന് തവണ മത്സരിച്ചവർക്ക് സീറ്റില്ലെന്ന് സിപിഐ, മൂന്ന് മന്ത്രിമാർ പുറത്താകും

വെള്ളി, 12 ഫെബ്രുവരി 2021 (13:01 IST)
മൂന്ന് തവണ തുടർച്ചയായി മത്സരിച്ചവർക്ക് നിയമസഭാ തിരെഞ്ഞെടുപിൽ സീറ്റ് നൽകേണ്ടതില്ലെന്ന് സിപിഐ. ഇന്ന് ചേർന്ന നിർവാഹക സമിതിയോഗത്തിലാണ് തീരുമാനം. ഇളവുകൾ നൽകണമോ എന്ന കാര്യത്തിൽ ജില്ല കൗൺസിലുകളുടെ ശുപാർശ അനുസരിച്ച് സംസ്ഥാന കൗൺസിൽ തീരുമാനമെടുക്കും.
 
പി തിലോത്തമൻ,വിഎസ് സുനിൽകുമാർ,ഇഎസ് ബിജിമോൾ,കെ രാജു,സി ദിവാകരൻ എന്നിവർ മൂന്ന് തവണ തുടർച്ചയായി മത്സരിച്ചവരാണ്. ഇവരിൽ ആർക്കെങ്കിലും ഇളവ് നൽകണമോ എന്ന കാര്യം സംസ്ഥാന കൗൺസിൽ പരിശോധിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍