മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കൽ മുഖ്യമന്ത്രി പിണറായി വിജയന് തലവേദനയായിരിക്കുകയാണ്. ഒപ്പം, പുതിയ വിവാദങ്ങളുടെ തുടക്കവും. അനധികൃത കൈയേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരല്ല എൽഡിഎഫ്. എന്നാൽ, മൂന്നാറിലെ കൈയ്യേറ്റമൊഴിപ്പിക്കലിന്റെ രീതിയെ ആണ് മുഖ്യമന്ത്രി ശാസിച്ചത്.
ഇടുക്കി ജില്ലാ സെക്രട്ടറിയായ കെ.കെ ശിവരാമനാണ് മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് ആദ്യം രംഗത്തെത്തിയത്. ഐ ആം ദി സ്റ്റേറ്റ് എന്ന നിലയില്‍ ഒരു മുഖ്യമന്ത്രിക്ക് പോകാന്‍ കഴിയില്ല. കേരളത്തില്‍ മുന്നണി ഭരണസംവിധാനമാണെന്ന് മുഖ്യമന്ത്രി ഓര്‍മ്മിക്കണം. പാപ്പാത്തിമലയില്‍ കൈയേറ്റഭൂമി തിരിച്ചുപിടിച്ച ദൗത്യം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് നടത്തിയത്. പിന്നെ എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇതിനെ തളളിപ്പറയുന്നത് എന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.