സിപി നായര്‍ വധശ്രമക്കേസ് പിന്‍വലിച്ചത് മാനുഷികവശം പരിഗണിച്ച്: ചെന്നിത്തല
സിപി നായര്‍ വധശ്രമക്കേസ് പിന്‍വലിച്ചത് മാനുഷികവശം പരിഗണിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസ് പിന്‍വലിക്കാനുള്ള തീരുമാനമെടുത്തത് ആഭ്യന്തരവകുപ്പാണ്. ഇക്കാര്യത്തില്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേസ് വിവാദമായ പശ്ചാത്തലത്തില്‍ കൂടുതല്‍ പരിശോധന നടത്തും. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി തുടര്‍നടപടിയെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു. നിലവിലെ തീരുമാനം മാനുഷികവശം പരിഗണിച്ചാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.