ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെക്കും; ഒരു ദയയും വേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദേശം

ശനി, 4 സെപ്‌റ്റംബര്‍ 2021 (07:57 IST)
ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ന് മുതല്‍ കടുത്ത പിഴ ഈടാക്കും. സ്വന്തം ചെലവില്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍ വിടാനും സര്‍ക്കാര്‍ തീരുമാനം. ആരോഗ്യവകുപ്പിന്റെ നിര്‍ദേശം ലംഘിക്കുന്നവരോട് ഒരു ദയയും വേണ്ടെന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവരോ ഐസലോഷനില്‍ കഴിയുന്നവന്നരെയും കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കും. ക്വാറന്റൈന്‍ ലംഘിച്ചാല്‍ അഞ്ഞൂറ് രൂപക്ക് മുകളിലോട്ടുള്ള കടുത്ത പിഴ ചുമത്താനാണ് സര്‍ക്കാര്‍ തീരുമാനം. രോഗവ്യാപനത്തിന് പുറത്തിറങ്ങി നടക്കുന്നവരെ സ്വന്തം ചിലവില്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് 14 ദിവസത്തേക്ക് മാറ്റും. വിദേശത്ത് നിന്ന് വരുന്നവര്‍ ക്വാറന്റൈന്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് റസ്പോണ്‍സ് ടീമുകള്‍ ഉറപ്പു വരുത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍