കോവിഡ് വ്യാപനത്തെ തുടർന്ന് എഞ്ചിനീയറിംഗ് കോളേജ് അടച്ചു

എ കെ ജെ അയ്യര്‍

വ്യാഴം, 13 ജനുവരി 2022 (15:47 IST)
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതോടെ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് അടച്ചു. വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറിലേറെ പേർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്നാണ് ഈ നടപടി.

ഇതിനിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോവിഡ് സ്ഥിതിയെ കുറിച്ചും പരീക്ഷാ നടത്തിപ്പിനെ കുറിച്ചും എല്ലാം മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞത്. തുടർന്ന് ആവശ്യമായ നടപടി സ്വീകരിക്കും.

സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂട്ടിവരികയാണെങ്കിലും അത് വിദ്യാർത്ഥികളെ കാര്യമായി ബാധിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് മന്ത്രി പറഞ്ഞത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍