മലപ്പുറത്ത് കൊവിഡ് ബാധിതന്‍ കുഴഞ്ഞുവീണു മരിച്ചു

ശ്രീനു എസ്
ബുധന്‍, 15 ജൂലൈ 2020 (17:19 IST)
മലപ്പുറത്ത് കൊവിഡ് ബാധിതന്‍ കുഴഞ്ഞുവീണു മരിച്ചു. തിരൂര്‍ പുറത്തൂര്‍ സ്വദേശിയായ അബ്ദുള്‍ ഖാദറാണ്(69) മരിച്ചത്. മരണ ശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബംഗളൂരില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇദ്ദേഹം.
 
ഇദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലായെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ്. അതേസമയം ഇന്നലെ മലപ്പുറത്ത് പത്തുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇതുവരെ 1111പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 1140പേര്‍ കൂടി കൊവിഡ് നിരീക്ഷണത്തിലായി.

അനുബന്ധ വാര്‍ത്തകള്‍

Next Article