കായംകുളം താലൂക്ക് ആശുപത്രിക്ക് മുന്നില്‍ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. തമിഴ്നാട് സ്വദേശികളും വര്‍ഷങ്ങളായി മാവേലിക്കരയിലെ വാത്തിക്കുളത്ത് സ്ഥിരതാമസമാക്കിയവരുമായ ദമ്പതികള്‍ക്കാണ് ഈ പ്രശ്നം നേരിടേണ്ടിവന്നത്. രണ്ട് വയസുള്ള വെളുത്ത കുഞ്ഞുമായി ഇവര്‍ ആശുപത്രിയില്‍ വന്നപ്പോഴായിരുന്നു കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണോ ഇവര്‍ എന്ന് സംശയിച്ച് സംശയരോഗികള്‍ ഇവരെ തടഞ്ഞതും പൊലീസില്‍ അറിയിച്ചതും.