കോര്‍പ്പറേഷനിലെ ബൂത്തില്‍ വോട്ടുചെയ്യാന്‍ 40 പേര്‍ മാത്രം

വെള്ളി, 6 നവം‌ബര്‍ 2015 (11:17 IST)
ആയിരത്തിലേറെ വോട്ടര്‍മാരുള്ള ബൂത്തില്‍ വോട്ടു ചെയ്യാനെത്തിയത് കേവലം 40 പേര്‍ മാത്രമായിരുന്നു. കഴിഞ്ഞ ദിവസം കൊച്ചി കോര്‍പ്പറേഷനിലെ മുപ്പതാം ഡിവിഷനിലെ മൂന്നാം ബൂത്തിലായിരുന്നു ഇത് സംഭവിച്ചത്.
 
സമ്മതിദായകരില്‍ ഏറെപ്പേരും നാവിക ഉദ്യോഗസ്ഥരാണ്. ഇവിടെയുള്ള ആകെ വോട്ടുകള്‍ 1532 എണ്ണമാണ്. എന്നാല്‍ വോട്ട് ചെയ്യാനെത്തിയത് കേവലം 40 മാത്രമായിരുന്നു. മറ്റുള്ളവരൊന്നും വോട്ടു ചെയ്യാന്‍ എത്തിയില്ല എന്നത് സ്ഥാനാര്‍ത്ഥികളെയും നിരാശപ്പെടുത്തി.

വെബ്ദുനിയ വായിക്കുക