കോളേജുകള്‍ തുറക്കേണ്ടത് എങ്ങനെ? സര്‍ക്കാര്‍ ആലോചിക്കുന്നു

വ്യാഴം, 9 സെപ്‌റ്റംബര്‍ 2021 (08:03 IST)
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ നാലിന് തുറക്കാന്‍ തീരുമാനിച്ചതോടെ ക്ലാസ് നടത്തല്‍ ഉള്‍പ്പെടെയുള്ളവ സംബന്ധിച്ച് സര്‍ക്കാര്‍ ആലോചനകള്‍ ആരംഭിച്ചു. ബിരുദ, ബിരുദാനന്തര ബിരുദ വിഭാഗത്തിലെ അവസാനവര്‍ഷ ക്ലാസുകളാണ് ആരംഭിക്കുന്നത്. അവസാനത്തെ രണ്ടു സെമസ്റ്ററുകളിലെ വിദ്യാര്‍ഥികള്‍ക്ക് കോളേജുകളില്‍ എത്താം. കൂടുതല്‍ വിദ്യാര്‍ഥികളുള്ള ബാച്ചുകളെ രണ്ടാക്കി, ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടത്തുന്ന കാര്യമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അറുപതോളം വിദ്യാര്‍ഥികളുള്ള ബാച്ചുകളെ രണ്ടാക്കി ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസ് നടത്തണോ അതോ എല്ലാദിവസവും രണ്ടുസമയങ്ങളിലായി നടത്തണോയെന്ന കാര്യമാണ് ആലോചനയില്‍ ഉള്ളത്. വെള്ളിയാഴ്ച ചേരുന്ന പ്രിന്‍സിപ്പല്‍മാരുടെ യോഗത്തിനുശേഷമാകും അന്തിമതീരുമാനം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍