കൊക്കെയ്ന്‍ കേസ്; പ്രതിയുടെ രഹസ്യമൊഴി പുറത്തായി

വെള്ളി, 10 ഏപ്രില്‍ 2015 (11:29 IST)
കൊക്കെയ്ന്‍ കേസില്‍ ഏഴാം പ്രതിയായ പൃത്വിരാജിന്റെ രഹസ്യ മൊഴി പുറത്തായി. ഒന്നാം പ്രതിയായ രേഷ്മ രംഗസ്വാമി കൊക്കെയ്ന്‍ വാങ്ങിയത് കച്ചവടത്തിനാണെന്ന് മൊഴിയില്‍ പറയുന്നുണ്ട്. ഇതൊടെ രേഷ്‌മ കുടുങ്ങുമെന്നാണ് നിയമവിദഗ്ദര്‍ പറയുന്നത്. രേഷ്മയുമൊത്ത് രണ്ടുതവണ ഗോവയില്‍ പോയി കൊക്കെയ്ന്‍ വാങ്ങിയിട്ടുണ്ട് എന്നാണ് ഇയാളുടെ മൊഴി.

രഹസ്യ കുറ്റസമ്മത മൊഴിയുടെ പകര്‍പ്പ് പുറത്ത് വിട്ടത് മനോരമ ന്യൂസാണ്. ചെന്നൈയിലെ ഹോട്ടലില്‍ വെച്ച്  കഴിഞ്ഞ ഏപ്രിലിലാണ് രേഷ്മയെ പരിചയപ്പെട്ടതെന്നും കൊക്കെയ്ന്‍ കേസുമയി ബന്ധപ്പെട്ട് അറസ്റ്റിലായ വിവരം തന്നെ എസ് എം എസ് അയച്ച് അറിയിച്ചിരുന്നതായും ഇയാളുടെ മൊഴിയില്‍ പറയുന്നുണ്ട്.

കേസില്‍ പ്രതികള്‍ക്ക് കൊക്കെയ്ന്‍ നല്‍കിയ ഗോവക്കാരന്‍ ഫ്രാങ്കിനെ പരിചയപ്പെട്ടത് 2014 മേയിലാണ്. എട്ടാം പ്രതിയും സുഹൃത്തുമായ ജസ്ബീറാണ് പരിചയപ്പെടുത്തിയതെന്നും ഡിസംബറിലെ യാത്രയില്‍ ഫ്രാങ്കില്‍ നിന്ന് രണ്ടു ഗ്രാം കൊക്കെയ്ന്‍ വാങ്ങി ഉപയോഗിച്ചതായും മൊഴിയില്‍ പറയുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക