നാലരക്കോടിയുടെ കൊറിയൻ നിർമ്മിത സിഗരറ്റ് പിടികൂടി

എ കെ ജെ അയ്യര്‍

വെള്ളി, 29 ഏപ്രില്‍ 2022 (12:29 IST)
നിലമ്പൂർ: നാലരക്കോടി രൂപ വിലവരുന്ന കൊറിയൻ നിർമ്മിത സിഗരറ്റ് വഴിക്കടവ് എക്സൈസ് ചെക്ക് പോസ്റ്റിൽ പിടികൂടി. ജാർഖണ്ഡിൽ നിന്നും ഉരുളക്കിഴങ്ങുമായി എത്തിയ ലോറിയിൽ ഒളിപ്പിച്ച നിലയിലാണ് ഇത് കണ്ടെത്തിയത്.

150 ചാക്കുകളിലായാണ് പാക്കറ്റൊന്നിനു 300 രൂപാ വീതം വിലവരുന്ന ഒന്നര ലക്ഷം സിഗരറ്റു പാക്കറ്റുകൾ കൊണ്ടുവന്നത്. ലോറിയിൽ ഉണ്ടായിരുന്ന കൊല്ലം പൂതക്കുളം കളങ്കാട് സ്വദേശി റോബർട്ട്, കൊല്ലം തടാരമ്പലം സ്വദേശി പ്രസീത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ജാർഖണ്ഡിൽ നിന്ന് ചാവക്കാട്ടേക്കാണ് ഈ സിഗരറ്റ് കൊണ്ടുവന്നത് എന്നാണു ലോറിയിൽ ഉണ്ടായിരുന്നവർ പറഞ്ഞത്. ലോറി, സിഗരറ്റ് എന്നിവ സെൻട്രൽ എക്സൈസിന് കൈമാറും എന്നാണു സൂചന.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍