അനധികൃത മദ്യക്കടത്ത്: ഓട്ടോഡ്രൈവർ അറസ്റ്റിൽ
തലശേരി : പണിമുടക്കിന്റെ മറവിൽ അനധികൃതമായി മദ്യം ശേഖരിച്ചു വിൽപ്പനയ്ക്കായി ഓട്ടോയിൽ കൊണ്ടുപോകവേ ഡ്രൈവറെ എക്സൈസ് വകുപ്പ് സർക്കിൾ ഇൻസ്‌പെക്ടർ പിടികൂടി. പാലയാട് കളരിപ്പറമ്പ് വീട്ടിൽ അഭിലാഷ് കൃഷ്ണനെയാണ് കൂത്തുപറമ്പ് എക്സൈസ് സർക്കിൾ പ്രിവന്റീവ് ഓഫീസർ സുകേഷ് കുമാർ അറസ്റ്റ് ചെയ്തത്.
പാലയാട് ഹൈസ്‌കൂളിനടുത്ത് പള്ളിപ്രം അംഗൻവാടിക്കടുത്തതാണ് 80 കുപ്പികളിലായി കൊണ്ടുവന്ന മാഹി മദ്യം പിടികൂടിയത്. പ്രതിയെ തലശേരി റേഞ്ച് എക്സൈസിന് കൈമാറി.