സ്വാതന്ത്ര്യസമരനായകനും, രാഷ്ട്രശില്‍പിയും, ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍ നെഹ്രുവിന്റെ നൂറ്റിപതിനെട്ടാമത് ജന്‍മ ദിനമാണിന്ന്. കുട്ടികളെ സ്‌നേഹിച്ച കുട്ടികളുടെ ''ചാച്ച''യുടെ ജന്‍മദിനം ശിശുദിനമായി ആണ് രാജ്യമൊട്ടാകെ ആഘോഷിക്കുന്നത്.
ജനനം - നവംബര്‍ 14, 1889 (അലഹാബാദ്)
അച്ഛന്‍ - മോത്തിലാല്‍ നെഹ്‌റു
അമ്മ - സ്വരൂപ റാണി
പുത്രി - ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി
ചെറുമക്കള്‍ - രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി
ജീവിതരേഖ
ഗൃഹവിദ്യാഭ്യാസത്തിനുശേഷം ഇംഗ്‌ളണ്ടിലെ ഹാരോ സ്‌കൂള്‍, കേംബ്രിജിലെ ട്രിനിറ്റികോളജ് എന്നിവിടങ്ങളില്‍ പഠിച്ചു. എം.എ. പാസായി. ലണ്ടനിലെ ഇന്നര്‍ടെന്പിളില്‍ നിന്ന് ബാരിസ്റ്റര്‍ ബിരുദം നേടി അലഹാബാദ് ഹൈക്കോടതിയില്‍ പ്രാക്ടീസാരംഭിച്ചു.
1916 - കമലാകൗളിനെ വിവാഹം കഴിച്ചു
1916 - ലക്‌നൗ കോണ്‍ഗ്രസ് സമ്മേളനത്തില്‍ വച്ച് ഗാന്ധിജിയെ കണ്ടുമുട്ടി
1917 - ഇന്ദിര ജനിച്ചു
1918 അലഹബാദ് ഹോം റൂള്‍ ലീഗ് സെക്രട്ടറിയായി
1921 ജയില്‍വാസം (1921 മുതല്‍ 45 വരെ ആറുതവണ ജയില്‍ശിക്ഷ അനുഭവിച്ചു)