വെള്ളം നിറച്ച കലത്തിൽ തല കുടുങ്ങി; ശ്വാസം കിട്ടാതെ അഞ്ചു വയസുകാരന് ദാരുണാന്ത്യം

വെള്ളി, 31 മെയ് 2019 (14:26 IST)
വെള്ളം നിറച്ച കലത്തില്‍ തല കുടുങ്ങി ശ്വസിക്കാനാകാതെ വന്ന അഞ്ചുവയസുകാരന് ദാരുണാന്ത്യം. ഊമ കൂടിയായ കുട്ടിക്ക് അപകടം പറ്റിയത് ആരുടെയും ശ്രദ്ധയിൽ പെട്ടില്ല. മാറിയിടം ഇട്ടിയേപ്പാറ ചെന്നല്ലിയേല്‍ സുധീഷിന്റെ മകന്‍ അഭിദേവ്(5) ആണ് ദാരുണമായി മരിച്ചത്.
 
വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. അങ്കണവാടിയിലെ പ്രവേശനോത്സവം കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടിയുടെ തല മുറ്റത്തുവച്ചിരുന്ന കലത്തിനുള്ളില്‍ അബദ്ധത്തില്‍ കുടുങ്ങുകയായിരുന്നെന്ന് കരുതുന്നു. കലംനിറയെ വെള്ളമുണ്ടായിരുന്നതിനാല്‍ ശ്വാസം മുട്ടി മരിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം. 
 
സംസാരശേഷിയില്ലാത്ത കുട്ടിക്ക് അംഗവൈകല്യവും ഉണ്ട്. അതിനാല്‍ നിലവിളിക്കാനോ എഴുന്നേറ്റു രക്ഷപ്പെടാന്‍ ശ്രമിക്കാനോ കഴിഞ്ഞില്ല. അമ്മയാണ് സംഭവം ആദ്യം കണ്ടത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍