കേരളത്തെ വര്‍ഗീയ ചേരിയില്‍ കെട്ടാന്‍ സമ്മതിക്കില്ലെന്ന് മുഖ്യമന്ത്രി

തിങ്കള്‍, 5 ഒക്‌ടോബര്‍ 2015 (11:25 IST)
കേരളത്തെ വര്‍ഗീയ ചേരിയില്‍ കെട്ടാന്‍ ആരു വിചാരിച്ചാലും നടക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കെ പി സി സി ആസ്ഥാനത്ത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെ പി സി സി പ്രസിഡന്റ് വി എം സുധീരനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
വര്‍ഗീയതയ്‌ക്കെതിരായാണ് കേരളം എന്നും നില കൊണ്ടിട്ടുള്ളത്. 1977ല്‍ അടിയന്തരാവസ്ഥയ്‌ക്കെതിരെ കൈകോര്‍ക്കാന്‍ സി പി എം ജനസംഘവുമായി സഖ്യത്തിലായി. എന്നാല്‍, കേരളത്തില്‍ അന്ന് യു ഡി എഫിന് ചരിത്ര വിജയമാണ് ഉണ്ടായതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
 
അരുവിക്കരയിലെ വിജയം തദ്ദേശ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കും. പൂര്‍ണ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ യു ഡി എഫ് നേരിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക