മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച ശുഭകരമെന്ന് ലത്തീന്‍ സഭ

ശനി, 15 ഓഗസ്റ്റ് 2015 (16:37 IST)
മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച ശുഭകരമെന്ന് ലത്തീന്‍ സഭ. ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ലത്തീന്‍ കത്തോലിക്ക സഭ വക്താവ് ആണ് ഇങ്ങനെ പറഞ്ഞത്. മുഖ്യമന്ത്രി ശ്രദ്ധാപൂര്‍വ്വം എല്ലാ പ്രശ്നങ്ങളും കേട്ടെന്നും അദ്ദേഹത്തില്‍ നിന്ന് അനുകൂല നടപടി പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
 
വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ ഒപ്പിടുന്ന ദിവസം പദ്ധതിക്കെതിരെ സമരം പ്രഖ്യാപിക്കാന്‍ ലത്തീന്‍ സഭ തയ്യാറായ പശ്ചാത്തലത്തിലാണ് അനുനയ ശ്രമവുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഭാനേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്.
 
അതേസമയം, വെള്ളിയാഴ്ച ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ആര്‍ച്ച് ബിഷപ്പ് സുസെപാക്യവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍, ബിഷപ്പുമായി നടത്തിയ കൂടിക്കാഴ്ച ഔദ്യോഗികമായിരുന്നില്ലെന്ന് ജിജി തോംസണ്‍ പറഞ്ഞു.
 
അദാനി വിഴിഞ്ഞം പോര്‍ട്‌സ് സി ഇ ഒ സന്തോഷ് മഹാപത്രയ്ക്ക് ഒപ്പമായിരുന്നു ചീഫ് സെക്രട്ടറി ബിഷപ്പിനെ കണ്ടത്.

വെബ്ദുനിയ വായിക്കുക