ചെറുവത്തൂര്‍ ബാങ്ക് കവര്‍ച്ച; മുഖ്യപ്രതി പിടിയില്‍

ശനി, 3 ഒക്‌ടോബര്‍ 2015 (08:43 IST)
കാസര്‍കോഡ് ജില്ലയിലെ ചെറുവത്തൂരിലെ വിജയ ബാങ്ക് കവര്‍ച്ച ചെയ്ത കേസില്‍ മുഖ്യപ്രതി പിടിയില്‍. കുടക് സ്വദേശിയായ മലയാളിയാണ് പിടിയിലായത്. ഇയാളുടെ സഹായികളായ മൂന്നുപേരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
 
ചെറുവത്തൂര്‍ ബാങ്ക് കവര്‍ച്ചയില്‍ 4.95 കോടി രൂപയുടെ സ്വര്‍ണവും 2.95 ലക്ഷം രൂപയുമാണ് നഷ്‌ടപ്പെട്ടത്.
ബാങ്കിന്റെ താഴത്തെ നിലയിലെ ഹാള്‍ വാടകയ്‌ക്ക് എടുത്ത മോഷ്‌ടാക്കള്‍ തറ തുരന്നാണ് സ്‌ട്രോംഗ് റൂമില്‍ കടന്ന് കവര്‍ച്ച നടത്തിയത്. 
 
കവര്‍ച്ചക്കാര്‍ ബാങ്കിന്റെ അകത്തു കടന്നതും പുറത്തേക്ക് പോകുന്നതുമെല്ലാം വിജയ ബാങ്കിന്റെ നേരെ മുന്‍ഭാഗത്തുള്ള ഫാര്‍മേഴ്‌സ് സഹകരണ ബാങ്കിന്റെ സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയാണ് പൊലീസ് പ്രതികളെ പിടികൂടിയത്.

വെബ്ദുനിയ വായിക്കുക