ചെറിയാന്‍ ഫിലിപ്പിന്റെ പ്രസ്താവനയ്ക്ക് പിണറായിയും കോടിയേരിയും രാഷ്‌ട്രീയമാനം നല്കിയെന്ന് തിരുവഞ്ചൂര്‍

തിങ്കള്‍, 19 ഒക്‌ടോബര്‍ 2015 (14:52 IST)
ചെറിയാന്‍ ഫിലിപ്പിന്റെ പ്രസ്താവനയ്ക്ക് രാഷ്‌ട്രീയമാനം നല്കിയത് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനുമാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. കോട്ടയം പ്രസ് ക്ലബിന്റ് ‘ത്രിതലം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍.
 
കെ എസ് ആര്‍ ടി സി ജീവനക്കാര്‍ ഇപ്പോള്‍ നടത്തുന്ന സമരത്തോട് യോജിക്കാനാവില്ല. കെ എസ് ആര്‍ ടി സി ലാഭകരമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമ്പോഴാണ് സി ഐ ടി യു മാത്രം സമരത്തിന് നോട്ടീസ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.ശബരിമല സര്‍വ്വീസിന് നവംബര്‍ 16ന് പുതിയ ബസ് നിരത്തിലിറക്കുമെന്നും അദ്ദേഹം അറിയിച്ചു.
 
 വികസനമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുദ്രാവാക്യമെന്നും അദ്ദേഹം പറഞ്ഞു. 

വെബ്ദുനിയ വായിക്കുക