സീമയെ ഉപദേശിച്ച് ചെറിയാൻ ഫിലിപ്പ് ഫേസ്‌ബുക്കില്‍
തുണിയഴിക്കല്‍ സമരമെന്ന പേരില്‍ ഫേസ്‌ബുക്ക് പരാമര്‍ശം നടത്തിയ ചെറിയാൻ ഫിലിപ്പ് തെറ്റ് മനസിലാക്കി അത് തിരുത്തണമെന്നും മാപ്പു പറയണമെന്നും വ്യക്തമാക്കിയ സിപിഎം രാജ്യസഭാംഗം ടിഎൻ സീമയ്ക്കെതിരെ ചെറിയാൻ ഫിലിപ്പ് ഫേസ്‌ബുക്കില്‍.
ഡൽഹിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന കാടത്തത്തിനെതിരെ ബഹുജന മനസാക്ഷി ഉണർത്താൻ നിരാഹാര സമരം ആരംഭിക്കുന്നത് ഉചിതമായിരിക്കുമെന്നാണ് ചെറിയാൻ ഫിലിപ്പ് പറയുന്നത്. കഴിഞ്ഞ ദിവസം സ്ത്രീകൾക്കെതിരെ ചെറിയാൻ ഫിലിപ്പ് ഫേസ്‌ബുക്കില്‍ നടത്തിയ പരാമർശത്തിനെതിരെ സീമ രംഗത്തെത്തയിരുന്നു.