ചെന്നിത്തല കെഎസ്‌യു നേതാവ് എന്ന നിലയിൽ നിന്നും വളർന്നിട്ടില്ല: ആരോപണങ്ങൾ തെളിയിച്ചാൽ പണി നിർത്തുമെന്ന് സ്പീക്കർ

വ്യാഴം, 21 ജനുവരി 2021 (14:32 IST)
കേട്ടുകേൾവികളുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നതെന്ന് സ്പീക്കർ ശ്രീ‌രാമകൃഷ്‌ണൻ. ഇതൊരു കീഴ്‌വഴക്കമാക്കരുതെന്നാണ് അപേക്ഷയെന്നും ശ്രീരാമകൃഷ്‌ണൻ പറഞ്ഞു.
 
സർക്കാരിനെ അടിക്കാൻ വഴിയില്ലാത്തതിനാൽ സ്പീക്കറെ ആക്രമിക്കുന്നു. ഉമ്മറിന്റെ പ്രമേയം പ്രതിപക്ഷത്തിന് ബൂമറാങ്ങാവും. രമേശ് ചെന്നിത്തല കെഎസ്‌യു നേതാവ് എന്ന നിലയിൽ നിന്നും വളർന്നിട്ടില്ല.അഴിമതി ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. അവ തെളിയിച്ചാൽ പണി നിർത്തും ശ്രീരാമകൃഷ്‌ണൻ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍